പാൻ ബഹ്റൈൻ ഓണാഘോഷം നടത്തി
text_fieldsപാൻ ബഹ്റൈൻ നടത്തിയ ഓണാഘോഷത്തിൽനിന്ന്
മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് ഓൺലൈൻ ഓണാഘോഷം നടത്തി. കാലടിയിലെ നിർധന കുടുംബത്തിന് നിർമിച്ച ഭവനത്തിെൻറ താക്കോൽദാനം നടത്തി.
പാൻ കുടുംബാംഗങ്ങളായ 25ലധികം ആരോഗ്യ പ്രവർത്തകരെ 'ബ്രേവ് ഹാർട്ട്' അവാർഡ് നൽകി ആദരിച്ചു. 15ലധികം കുടുംബങ്ങൾ ചേർന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം പൂക്കളം ഒരുക്കി. അംഗങ്ങളുടെ കലാപരിപാടികളോടെ ആരംഭിച്ച പരിപാടിയിൽ അങ്കമാലി എം.എൽ.എ റോജി എം. ജോൺ മുഖ്യാതിഥിയായിരുന്നു. കോവിഡ് മഹാമാരി കാലഘട്ടത്തിലും പാൻ കുടുംബാംഗങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, ഡി.എം.സി പ്രസിഡൻറ് ദീപ മനോജ്, സിനിമ താരം അജു വർഗീസ്, സ്ഥാപക പ്രസിഡൻറ് പൗലോസ് പള്ളിപ്പാടൻ, കോർ ഗ്രൂപ് ചെയർമാനും ഐമാക് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു.
പാൻ പ്രസിഡൻറ് പി.വി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയി വർഗീസ് സ്വാഗതവും ചാരിറ്റി കമ്മിറ്റിയുടെയും പ്രോഗ്രാം കമ്മിറ്റിയുടെയും കൺവീനർ റെയ്സൺ വർഗീസ് നന്ദിയും പറഞ്ഞു. ബിജു ജോസഫ് പരിപാടികൾ നിയന്ത്രിച്ചു.

