ജീവകാരുണ്യ പ്രവർത്തനത്തിന് പമ്പാവാസൻ നായർക്ക് അനുമോദനം
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എം.എൻ ട്രസ്റ്റ് സ്ഥാപകനുമായ പമ്പാവാസൻ നായരെ അനുമോദിക്കുന്നു
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എം.എൻ ട്രസ്റ്റ് സ്ഥാപകനും ആയ പമ്പാവാസൻ നായരെ അനുമോദിച്ചു. അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു നീണ്ട നിസ്വാർഥമായ പ്രവർത്തനങ്ങൾ സമൂഹത്തിലെ നിരവധി നിരാലംബരും നിരാശ്രയരും ആയ സഹജീവികൾക്ക് പുതുപ്രതീക്ഷയും കൈത്താങ്ങും ആയി എന്ന് ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ വനിതാവിഭാഗം പ്രവർത്തകരായ നിമിഷ മണിലാൽ, പ്രിയ ജയശങ്കർ,അഞ്ജന പ്രസാദ് എന്നിവരും, രാകേഷ്, അനിൽ, ദീപക്, മണിലാൽ, ജയശങ്കർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

