സാമിെൻറ കുടുംബത്തിന് പമ്പാവാസൻ നായർ ലക്ഷം രൂപ നൽകും
text_fieldsമനാമ: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ സാമൂഹിക പ്രവർത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡൻറുമായിരുന്ന സാം സാമുവലിെൻറ കുടുംബത്തെ സഹായിക്കുന്നതിന് ബഹ്റൈനിലെ വിവിധ സംഘടനകളും വ്യക്തികളും ആത്മാർഥമായ പരിശ്രമത്തിൽ. അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായർ ഒരു ലക്ഷം രൂപ സാമിെൻറ കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു.
ബഹ്റൈൻ കേരളീയ സമാജം, കുടുംബ സൗഹൃദ വേദി എന്നിവയും സഹായ ശ്രമങ്ങളുമായി രംഗത്തുണ്ട്.
സാമിെൻറ മരണത്തോടെ ജീവിതം വഴിമുട്ടിയ ഭാര്യയും വിദ്യാർഥികളായ രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കേണ്ടത് കടമയായി കണ്ടാണ് ബഹ്റൈനിലെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവന്നത്. പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച സാം സാമുവൽ ബഹ്റൈൻ പ്രവാസികൾക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിെൻറ സേവനത്തിെൻറ ഫലമായി നിരവധി പേർക്കാണ് സഹായം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
