പമ്പാവാസൻ നായർ നടത്തുന്നത് സമാനതകൾ ഇല്ലാത്ത ജീവകാരുണ്യ പ്രവർത്തനം - ഒ.ഐ.സി.സി
text_fieldsപമ്പാവാസൻ നായരെ ബഹ്റൈൻ ഒ.ഐ.സി.സി നേതാക്കൾ ആദരിക്കുന്നു
മനാമ : ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ പമ്പാവാസൻ നായർ നടത്തുന്നത് സാമാനതകൾ ഇല്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹത്തെ സന്ദർശിച്ച ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപെട്ടു.
കഴിഞ്ഞ മാസം പാലക്കാട് ഒറ്റപ്പാലത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് 50 നിർദ്ധനർക്ക് സൗജന്യമായി വസ്തുവും, വീടും നൽകുന്ന ചടങ്ങ് കേരളമുഖ്യമന്ത്രി വി.ഡി സതീശൻ ആണ് ഉദ്ഘാടനം ചെയ്തത്. താക്കോൽ കൈമാറ്റത്തിന് ശേഷം തിരിച്ചു ബഹ്‌റൈനിൽ എത്തിയ അദ്ദേഹത്തെ ആശംസകൾ അറിയിക്കാൻ ആണ് ഒ.ഐ.സി.സി നേതാക്കൾ എത്തിയത്. പമ്പാവാസൻ നായർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യഥാർത്ഥ ഗുണഭോക്താക്കളെ അദ്ദേഹം നേരിട്ട് തിരഞ്ഞെടുക്കുന്നത് മൂലം, അർഹതപെട്ട കൈകളിൽ തന്നെയാണ് ചിലവാക്കുന്ന തുകകൾ എത്തുന്നത് എന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. സന്ദർശന വേളയിൽ ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, മനു മാത്യു, ഷമീം കെ.സി, ഗിരീഷ് കാളിയത്ത് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

