ഫാറൂഖ് അൽമുഅയ്യദ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ബിസിനസ് പ്രമുഖൻ -പമ്പാവാസൻ നായർ
text_fieldsപമ്പാവാസൻ നായർ
മനാമ: ബിസിനസ് രംഗത്ത് ഉന്നതമായ മൂല്യങ്ങളും കൂലീനതയും എക്കാലവും പുലർത്തിയ മഹത് വ്യക്തിത്വമായിരുന്നു അന്തരിച്ച വൈ.കെ. അൽ മുഅയ്യദ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും ബഹ്റൈനിലെ പ്രമുഖ വ്യവസായിയുമായ ഫാറൂഖ് അൽ മുഅയ്യദെന്ന് അമാദ് ഗ്രൂപ് ചെയർമാനും എം.ഡിയുമായ പമ്പാവാസൻ നായർ.
അദ്ദേഹത്തിന്റെ വിയോഗം ബിസിനസ് ലോകത്തിന് തീരാനഷ്ടമാണ്. ബഹ്റൈനിന്റെ മഹത്തായ ബിസിനസ് പാരമ്പര്യത്തിന്റെ ഉജ്ജ്വല പ്രതീകമായിരുന്നു അദ്ദേഹം. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സമഗ്രത വേണമെന്ന് കരുതിയിരുന്ന, മാന്യതയുടെ ആൾരൂപം.
ഇടപെടുന്നവരോടെല്ലാം ചെറുപുഞ്ചിരിയോടെയും പ്രസന്നതയോടെയും പെരുമാറിയിരുന്ന അദ്ദേഹം എന്നും പ്രചോദകമാണ്. മൂന്ന് പതിറ്റാണ്ടായി അദ്ദേഹത്തിന്റെ കമ്പനിയുമായി ബിസിനസ് ബന്ധം പുലർത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. നേരിൽ കണ്ട സന്ദർഭങ്ങളിലെല്ലാം ആ സ്നേഹാതിരേകവും സാഹോദര്യവും അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. ആ അസാധാരണ വ്യക്തിത്വത്തെക്കുറിച്ചുള്ള സ്മരണകൾ എന്നും നിലനിൽക്കും. അദ്ദേഹത്തിന്റെ കമ്പനികളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിനുവരുന്ന പ്രവാസികളുടെ മനസ്സിലും അദ്ദേഹം എന്നും ശോഭയോടെ നിലകൊള്ളും.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

