Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പമ്പാവാസൻ നായർക്ക് ‘സമർപ്പണം 2026’ മന്നം അവാർഡ് നൽകി ആദരിച്ചു

text_fields
bookmark_border
പമ്പാവാസൻ നായർക്ക് ‘സമർപ്പണം 2026’ മന്നം അവാർഡ് നൽകി ആദരിച്ചു
cancel
camera_alt

കേരള സോഷ്യൽ കൾചറൽ അസോസിയേഷൻ സമർപ്പണം 2026’ മന്നം അവാർഡ് പമ്പാവാസൻ നായർക്ക് സമ്മാനിക്കുന്നു

മനാമ: കേരള സോഷ്യൽ കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ് ബഹ്റൈൻ) സംഘടിപ്പിച്ച ‘സമർപ്പണം 2026’ ചടങ്ങിൽ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർക്ക് മന്നം അവാർഡ് നൽകി ആദരിച്ചു. ഇതോടൊപ്പം സമർപ്പൺ അവാർഡുകൾ നേടിയ സാറ ബുഹിജി (മൈത്രി), ബാബുരാജ് (കർമ്മയോഗി), സാബു ഫ്രാൻസിസ് (സാമൂഹിക സേവനം), മുഹമ്മദ് ബാസിൽ (കായികം), അമ്പിളിക്കുട്ടൻ മാസ്റ്റർ (സംഗീതം), അനിൽകുമാർ മുതുകുളം (അംഗങ്ങൾക്കുള്ള മാന്യത പുരസ്കാരം) എന്നിവരെയും ആദരിച്ചു.

ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര, കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ് എന്നിവർ മുഖ്യാതിഥികളായി. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ജനറൽ കൺവീനർ ആദർശ് മാധവൻകുട്ടി, ജൂറി ചെയർമാൻ അജയ് കൃഷ്ണൻ, മറ്റ് ജൂറി അംഗങ്ങൾ എന്നിവർക്ക് പമ്പാവാസൻ നായർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pambavasan Nair honored with Mannam Award
Next Story