പമ്പാവാസൻ നായർക്കും ചന്ദ്രൻ തിക്കോടിക്കും കെ.എം.സി.സിക്കും പയനിയർ അവാർഡ്
text_fieldsമനാമ: ‘ദി പയനിയേർസ് ബഹ്റൈൻ’ ഇരുപതാം വാർഷികത്തിെൻറ ഭാഗമായി മികച്ച പൊതുസേവനത്തിനുള്ള പുരസ്കാര സമർപ്പണം പമ്പാവാസൻ നായർക്ക് നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 7.30 മുതൽ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ആഡിറ്റോറിയത്തിലാണ് അവാർഡ് വിതരണവും ഇതിനൊപ്പമുള്ള സ്വരലയ സംഗീത സദസും നടക്കും. മലയാളം യൂണിവേഴ്സിറ്റിവൈസ് ചാൻസിലർ കെ. ജയകുമാർ മുഖ്യാഥിതി ആയിരിക്കും. ബഹ്റൈൻ മലയാളിസമൂഹത്തിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ വിലമതിച്ചാണ് പമ്പാവാസൻനായർക്ക് അവാർഡ് നൽകുന്നത്. സോഷ്യൽ വർക്കർക്കുള്ള അവാർഡ് ചന്ദ്രൻതിക്കോടിക്കാണ് നൽകുക.
സമൂഹത്തിൽ മികച്ചസമൂഹ്യ പ്രവർത്തനം നടത്തുന്ന സംഘടനക്കുള്ള ദി പയനിയർ അവാർഡ് ഫോർ എക്സലൻസ് കമ്യൂണിറ്റി സർവീസ് അവാർഡ് കെ.എം.സി.സി ബഹ്റൈനാണ്. ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 20 കുട്ടികളുടെ ഫീസ് നൽകുന്നതിന് പയനിയർ തീരുമാനിച്ചതായി ആക്ടിങ് പ്രസിഡണ്ട് ബാബു ജി നായരും, ജനറൽ സെക്രട്ടറി ബിനോജ് മാത്യുവും പറഞ്ഞു. സംഗീതനിശയിൽ അമൃത സുരേഷ്, ഷിബിന റാണി, രവിശങ്കർ തുടങ്ങിയവർ പെങ്കടുക്കും. കലാഭവൻ സതീഷിെൻറ കോമഡി ഷോയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. വാർത്തസമ്മേളനത്തിൽ വിപിൻ പി.എം ജനറൽ കൺവീനറും ശ്രീ കെ.ശ്രീകുമാർ ജനറൽ കോഡിനേറ്ററുമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്. പത്ര സമ്മേളനത്തിൽ പ്രസിഡണ്ട് ബാബു ജി നായർ, ജനറൽസെക്രട്ടറി ബിനോജ് മാത്യു , ജനറൽ കൺവീനർ വിപിൻ പി.എം, നേതാക്കളായ ഷിബു. സി. ജോർജ്, എ സി എ, ബക്കർ, മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
