രണ്ടാമത്​ ഇൗന്തപ്പന മേള  ജൂലൈ 25 മുതൽ

11:29 AM
22/07/2019
രാജ്യത്തെ ഇൗന്തപ്പഴ സമൃദ്ധിയുടെ കാഴ്​ചകളിലൂടെ

മനാമ: നാഷണൽ ഇൻഷ്യേറ്റീവ്​ ​ഫോർ അഗ്രികൾച്ചറൽ ഡവലപ്പ്​മ​​െൻറ്​ (എൻ.​െഎ.എ.എഡി)സംഘടിപ്പിക്കുന്ന രണ്ടാമത്​ പന ​ഫെസ്​റ്റിവൽ ഹൂറത്​ ആലി കർഷക മാർക്കറ്റിൽ ഇൗ മാസം 25 മുതൽ ആരംഭിക്കും. ത്രിദ്വിന ആഘോഷത്തിൽ സാംസ്​ക്കാരിക, പൈതൃക പരിപാടികൾ നടക്കും. നഗരാസൂത്രണ, മുൻസിപ്പാലിറ്റി, മുൻസിപ്പൽ  മന്ത്രാലയത്തി​​​െൻറ കാർഷിക, സമുദ്ര വിഭവ  അണ്ടർ സെക്രട്ടറിയേറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ബഹ്​റൈൻ കർഷകർ, കാർഷിക കമ്പനികൾ , കരകൗശല വിദഗ്​ധർ, സംരംഭക രംഗത്തുള്ള കുടുംബങ്ങൾ എന്നിവർ സംബന്​ധിക്കും. പനയുമായി ബന്​ധപ്പെട്ട പ്രാദേശിക നിർമ്മാണത്തിനെ പ്രോത്​സാഹിപ്പിക്കാനും സഹായിക്കാനുമാണ്​ ആഘോഷത്തിലൂടെ ഉദ്ദേശിക്ക​ുന്നത്​. 

ബഹ്​റൈനിലെയും ഗൾഫ്​ മേഖലയിലെയും വിവിധ ഇനങ്ങളിലുള്ള ഇൗന്തപ്പഴങ്ങളുടെ രുചിയും നിലവാരവും അറിയുക എന്നതും ഇതി​​​െൻറ ഭാഗമാണ്​. ഈ മേഖലയിലെ നിക്ഷേപം ശക്തമാക്കുക, പ്രാദേശിക കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന്​  പ്രോത്സാഹനം നൽകുന്നതിന്​ അവസരമൊരുക്കുക എന്നിവയും ഇതിലൂടെ  ലക്ഷ്യമിടുന്നു. ബഹ്​റൈൻ കർഷകരുടെ കലാസാംസ്​ക്കാരിക പ്രവർത്തനങ്ങളും മേളയുടെ പ്രത്യേകകളായിരിക്കും. ഈന്തപ്പഴത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഉൽ‌പന്നങ്ങളുടെ  പ്രദർശനവും വിപണനവും നടക്കും. 

കരകൗശല വിദഗ്​ധരുടെ പ്രദർശനത്തിൽ ബഹ്​റൈനികളുടെ പരമ്പരാഗത ശൈലിയും ജീവിതശൈലിയുടെ രേഖകളും പ്രധാന പ്രത്യേതകയായിരിക്കും. പനഫെസ്​റ്റിൽ കുട്ടികളുടെ ​വിഭാഗം വിദ്യാഭ്യാസ, സാംസ്​ക്കാരിക ശിൽപശാലയാൽ ശ്ര​േദ്ധയമാകും. വിവിധ മത്​സരങ്ങളും സമ്മാനദാനവും നടക്കും. 

Loading...
COMMENTS