എന്നും ഫലസ്തീൻ ജനതക്കൊപ്പം -ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി
text_fieldsമനാമ: എന്നും ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന നിലപാടാണ് ബഹ്‌റൈന്‍ ഉള്ളതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അജഞ്ചലമായ തീരുമാനം ആവർത്തിച്ചത്. ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യം അരക്കിട്ടുറപ്പിച്ചത്.
ഫലസ്തീൻ പ്രസിഡൻറിനോട്, രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസകൾ വിദേശകാര്യമന്ത്രി അറിയിച്ചു. ഫലസ്തീൻ പ്രസിഡൻറിന് ദീർഘായുസും ആരോഗ്യവും നേരുകയും ചെയ്തു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളുടെ വീണ്ടെടുപ്പിന് പ്രാദേശികവും അന്തർദ്ദേശീയവുമായ സമന്വയ ശ്രമങ്ങളുടെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
