Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന് പുതിയ നേതൃത്വം

text_fields
bookmark_border
പാലക്കാട് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന് പുതിയ നേതൃത്വം
cancel
camera_alt

പാലക്കാട് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി

മനാമ: പാലക്കാട് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി ചുമതലയേറ്റു. ക്ലബ് അംഗങ്ങളും, അതിഥികളും, ഡിവിഷൻ നേതാക്കളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുതിയ ടേമിലേക്കുള്ള സ്ഥാനാരോഹണ ചടങ്ങിൽ സ്ഥാനമൊഴിയുന്ന നേതാക്കളെ ആദരിക്കുകയും പുതിയ കമ്മിറ്റിയുടെ ഔദ്യോഗിക പ്രവേശനവും നടന്നു. ക്ലബിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം അംഗങ്ങൾക്കിടയിൽ ആശയവിനിമയ ശേഷിയും നേതൃപാടവവും വ്യക്തിഗത വികസനവും പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ കമ്മിറ്റി വ്യക്തമാക്കി.

എഡ്വിൻ ജോസ് പ്രസിഡന്റായും, ഷീജ ബിജിത്ത് വൈസ് പ്രസിഡന്റ് എജുക്കേഷനായും, സന്തോഷ് പുളിക്കൽ വൈസ് പ്രസിഡന്റ് മെമ്പർഷിപ്പായും ചുമതലയേറ്റു. മുഹമ്മദ് ഷാഫി- വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷൻസ്, ജയലക്ഷ്മി- സെക്രട്ടറി, കൃഷ്ണപ്രിയ മുരളി- ട്രഷറർ, അമർ നാഥ്- സാർജന്റ് അറ്റ്-ആം ആയും പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad Toastmasters Club gets new leadership
Next Story