പാലക്കാട് പ്രവാസി അസോ. വനിത വിഭാഗം രൂപവത്കരിച്ചു
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ വനിത വിഭാഗം
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപവത്കരിച്ചു. ജൂഫയിറിൽ നടന്ന യോഗത്തിൽ വാണി ശ്രീധർ, റംസീന ഫിറോസ് എന്നിവർ കോഓഡിനേറ്റർമാരായി 36 അംഗ പ്രവർത്തക സമിതി രൂപവത്കരിച്ചു. അസോസിയേഷന്റെ പ്രവർത്തനത്തിന് വനിത വിഭാഗത്തിന്റെ രൂപവത്കരണം കൂടുതൽ കരുത്തുപകരുമെന്ന് രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ പറഞ്ഞു. സെപ്റ്റംബർ 15ന് നടക്കുന്ന ഓണാഘോഷ പരിപാടിക്ക് തിരുവാതിരക്കളി, ഓണപ്പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

