പാലക്കാട് പ്രവാസി അസോസിയേഷൻ സൗഹൃദ സംഗമം
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ സൗഹൃദ സംഗമത്തിൽനിന്ന്
മനാമ: പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ, പാലക്കാട് പ്രവാസി അസോസിയേഷൻ ഈദ്, ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സൗഹൃദ സംഗമം സംഘടിപ്പിച്ചു.
സൽമാനിയ കലവറ പാർട്ടി ഹാളിൽ അംഗങ്ങളും കുട്ടികളും ചേർന്ന് നടത്തിയ കലാപരിപാടികൾ ശ്രദ്ധേയമായി. വനിത വിഭാഗം അംഗങ്ങളായ ദിവ്യ, കീർത്തി, ധന്യ, ഹർഷ, ചിത്ര എന്നിവർ ഗ്രൂപ്പ് ഡാൻസ്, ദേവദത്തും ധ്യാനും, നിവേദ് എന്നിവർ മത മൈത്രി ഫ്ലോട്, പ്രശാന്ത് മന്നം മിമിക്രി, ധ്വനി, നിരഞ്ജൻ, വൈദേഹി, ഗോപിക, ശ്രീനന്ദ, കൃഷ്ണ, മണികണ്ഠൻ, ദീപക് മേനോൻ, പ്രസാദ്, പ്രശാന്ത്, നിസാർ, ഗൗരി, പ്രദീപ്, ഹർഷ, കീർത്തി, അനു, കണ്ണൻ, വരദ, ഷമീമ, രേവതി, നൈവേദ്യ തുടങ്ങിയവർ നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു.
റംസീന ഫിറോസ് നിയന്ത്രിച്ച പരിപാടി, ധന്യ, പ്രസാദ്, കണ്ണൻ തുടങ്ങിയവർ സംയോജിപ്പിച്ചു. രാജീവ് സ്വാഗതവും, രക്ഷാധികാരി ജയശങ്കർ ഈദ്, ഈസ്റ്റർ, വിഷു സന്ദേശം നൽകി. ദീപക് മേനോൻ നന്ദി പറഞ്ഞു. ഡിന്നറും മറ്റു കലാപരിപാടികളും ഈദ് അവധി ദിനങ്ങൾ മനോഹരമാക്കിയെന്ന് രക്ഷാധികാരികളായ ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ, ജയശങ്കർ എന്നിവരും പ്രവർത്തക സമിതിയും വിലയിരുത്തി. പാലക്കാട് പ്രവാസി അസോസിയേഷൻ കൂട്ടായ്മയുമായി സഹകരിക്കാൻ താൽപര്യപ്പെടുന്ന പാലക്കാട് ജില്ലക്കാരായ പ്രവാസികൾ (34399850, 38940444) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

