പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഡെസേർട്ട് ക്യാമ്പ്
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ സാക്കീറിൽ ‘വിന്റർ വണ്ടർ’ എന്ന പേരിൽ വിപുലവും വൈവിധ്യവുമായ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങളും സുഹൃദ് കുടുംബങ്ങളും പങ്കെടുത്തു. തനത് അറേബ്യൻ വിഭവങ്ങൾ, ക്യാമ്പ് ഫയർ, പാട്ടുകൾ, വിവിധതരം മത്സരക്കളികൾ തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായിരുന്നു ക്യാമ്പ്. കൺവീനർമാരായ രാജീവ്, പ്രദീപ്, ഹകീം എന്നിവർ നിയന്ത്രിച്ചു. ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും ഇനിയും സംഘടിപ്പിക്കാൻ കഴിയട്ടെ എന്നും രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

