പാലക്കാട് പ്രവാസി അസോസിയേഷൻ ദീവാലി ഫെസ്റ്റ്
text_fieldsപാലക്കാട് പ്രവാസി അസോസിയേഷൻ ദീവാലി ഫെസ്റ്റിൽ നിന്ന്
മനാമ: പാലക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ (പി.പി.എ) ദീവാലി ഫെസ്റ്റ് 2025 നടന്നു. വിവിധയിനം കലാപരിപാടികൾ, ഫാഷൻ ഷോ, മത്സരങ്ങൾ എന്നിവ അരങ്ങേറി. ഫെസ്റ്റ് അംഗങ്ങൾ തയ്യാറാക്കിയ വിവിധയിനം ചാട്ടുകൾ, പരമ്പരാഗത ഭക്ഷണ വിഭവങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയാൽ ശ്രദ്ധേയമായി. വിനോദ്, മണിലാൽ, പ്രദീപ്, പ്രവീൺ, അനിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
രാജീവ് സ്വാഗതം ആശംസിച്ചു. ഫാഷൻ ഷോയിൽ ബാബു മലയിൽ, വരദ അനിൽ, നിസാർ എന്നിവരായിരുന്നു വിധികർത്താക്കൾ. വനിതകളുടെ ഫാഷൻ ഷോയിൽ ഹർഷ പ്രദീപും പുരുഷന്മാരുടെ ഫാഷൻ ഷോയിൽ സതീഷ് നായരും വിജയിയായി. ജയറാം രവി സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോക്ടറേറ്റ് നേടിയ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

