പാലക്കാടൻ തനിമയിൽ ‘പൊന്നോണം 2026’ ആഘോഷിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ
text_fieldsമനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വർണാഭമായി നടന്നു.
ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ മാർട്ടിൻ, പത്നി സോഫിയ മാർട്ടിൻ, ഇറ്റാലിയൻ അംബാസഡർ ആൻഡ്രിയ കറ്റലാനോ, ഫിലിപ്പീൻസ് അംബാസഡർ ജിനസ് ജയ്മി, മലേഷ്യൻ ഹെഡ് ഓഫ് ചാൻസറി മാഡം നൂർ ഠിക്കാത്ത അഡോർ എന്നിവരും പ്രമുഖ വ്യവസായിയും സി.എം.എൻ. ട്രസ്റ്റ് സ്ഥാപകനുമായ പമ്പാവാസൻ നായരും മുഖ്യാതിഥികളായി പങ്കെടുത്തു.
വ്യവസായി സി.വി. രാജൻ, സിന്ധു രാജൻ, ഫത്താറാം, അൽ കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ശ്യാമള വിനോദ്, രാജീവ് റാം എന്നിവർ അവതാരകരായിരുന്നു. പ്രസാദ്, നിസാർ, ദീപക്, ബാബു, അനിൽ എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു. അസോസിയേഷൻ രക്ഷാധികാരി ജയശങ്കർ സ്വാഗതവും കോഓർഡിനേറ്റർ വിനോദ് കുമാർ നന്ദിയും പറഞ്ഞു. ജയറാം രവി, വിനോദ് മേനോൻ, ശ്രീജിത്ത്, ഷൈൻ നായർ, സജി എൻ. നായർ എന്നിവർ സദ്യയുടെ ചുമതല വഹിച്ചു. അജയ്, സതീഷ്, രാകേഷ്, രഞ്ജിഷ്, ജലാൽ, രമേശ് എന്നിവർ വിവിധ വിഭാഗങ്ങളുടെ ജോയിന്റ് കൺവീനർമാരായി പ്രവർത്തിച്ചു. വനിതാ വിഭാഗം പ്രവർത്തകരായ സിബി ജലാൽ, നിമിഷ മണിലാൽ, ഹർഷ പ്രദീപ്, അനു രാജീവ്, ധന്യ പ്രവീൺ എന്നിവർ കോഓർഡിനേറ്റർമാരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

