പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ; 2025-2027 വർഷത്തേക്കുള്ള ഭരണസമിതി സ്ഥാനമേറ്റെടുത്തു
text_fieldsപാക്ട് 2025-2027 വർഷത്തേക്കുള്ള ഭരണസമിതി സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽനിന്ന്
മനാമ: കഴിഞ്ഞ 19 വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്) 2025 -2027 വർഷത്തേക്കുള്ള ഭരണസമിതി സ്ഥാനമേറ്റെടുത്തു. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങ് ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാർ ജെയിൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം.ഡി ഡോ. കെ.എസ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
തുടർന്ന് പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും വിദ്യാർഥികളെ ആദരിച്ചു. കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെക്കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു. സിസ്കോഡ് ഡയറക്ടർ സജിൻ ഹെൻട്രി, ഡോ. പ്രവീൺ (റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ), യൂനിഗ്രാഡ് ഡയറക്ടർ സുജ ജെ.പി മേനോൻ, അമോഹ ഗ്രൂപ് സി.ഇ.ഒ ഖിളർ മുഹമ്മദ് എന്നിവരാണ് ചർച്ച നയിച്ചത്. കൂടാതെ ബഹ്റൈൻ സന്ദർശനത്തിന് എത്തിച്ചേർന്ന പാക്ട് അംഗങ്ങളായ ശറഫുദ്ദീൻ മാരായമംഗലം, പ്രിയ രാജേഷ് എന്നിവരുടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.
അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി ജ്യോതികുമാർ മേനോൻ (ചീഫ് കോഓഡിനേറ്റർ), അശോക് കുമാർ (പ്രസിഡന്റ്), ശിവദാസ് നായർ (ജനറൽ സെക്രട്ടറി), ഗോപാലകൃഷ്ണൻ, സുഭാഷ് മേനോൻ, ഇ.വി വിനോദ് (വൈസ് പ്രസിഡന്റുമാർ), രവി മാരാത്ത് (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), മൂർത്തി നൂറണി (ട്രഷറർ), സുധീർ (അസിസ്റ്റന്റ് ട്രഷറർ), ജഗദീഷ് (മീഡിയ ആൻഡ് മെംബർഷിപ് സെക്രട്ടറി), ദീപക് വിജയൻ, അശോക് മണ്ണിൽ (മെംബർഷിപ് സെക്രട്ടറിമാർ), അനിൽ കുമാർ (ഐ.ടി ആൻഡ് മെംബർഷിപ്), സൽമാനുൽ ഫാരിസ് (സെക്രട്ടറി, പബ്ലിക് റിലേഷൻ), രമേഷ് കെ.ടി, രാംദാസ് നായർ, സതീഷ്കുമാർ ഗോപാലകൃഷ്ണൻ (ഉപദേശക സമിതി അംഗങ്ങൾ), വനിത വിഭാഗം ഭാരവാഹികളായി സജിത സതീഷ് (പ്രസിഡന്റ്), ഉഷ സുരേഷ് (ജനറൽ സെക്രട്ടറി), രമ്യ ഗോപകുമാർ (വൈസ് പ്രസിഡന്റ്), ധന്യ രാഹുൽ (സ്പോർട്സ് ആൻഡ് പ്രോഗ്രാം), ഷീബ ശശി(എന്റർടൈൻമെന്റ് ആൻഡ് അഡ്മിൻ), രമ്യ സുധി (പബ്ലിക് റിലേഷൻ ആൻഡ് മെംബർഷിപ്) തുടങ്ങിയവരാണ് സ്ഥാനമേറ്റത്. വൈസ് പ്രസിഡന്റ് രവി മാരാത്ത് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

