Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right17കാ​രി​യെ...

17കാ​രി​യെ വേ​ശ്യാ​വൃ​ത്തി​ക്ക് പ്രേ​രി​പ്പി​ച്ചു; പാ​ക് സ്വ​ദേ​ശി​യാ​യ ര​ണ്ടാ​ന​മ്മ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വ്

text_fields
bookmark_border
17കാ​രി​യെ വേ​ശ്യാ​വൃ​ത്തി​ക്ക് പ്രേ​രി​പ്പി​ച്ചു; പാ​ക് സ്വ​ദേ​ശി​യാ​യ ര​ണ്ടാ​ന​മ്മ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വ്
cancel

മ​നാ​മ: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടാ​ന​മ്മ​യു​ടെ മ​ക​ളെ വേ​ശ്യാ​വൃ​ത്തി​ക്ക് പ്രേ​രി​പ്പി​ക്കു​ക​യും നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ 38കാ​രി​യാ​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി​നി​ക്ക് ബ​ഹ്‌​റൈ​ൻ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി മൂ​ന്ന് വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ത​ട​വി​ന് പു​റ​മെ 2,000 ബ​ഹ്‌​റൈ​ൻ ദി​നാ​ർ പി​ഴ​യൊ​ടു​ക്കാ​നും പെ​ൺ​കു​ട്ടി​യെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വേ​ശ്യാ​വൃ​ത്തി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ന്നെ​യാ​ണ് ര​ണ്ടാ​ന​മ്മ 17 വ​യ​സ്സു​കാ​രി​യു​മാ​യി പാ​കി​സ്താ​നി​ൽ​നി​ന്ന് ബ​ഹ്‌​റൈ​നി​ലെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യെ ര​ണ്ട് വ്യ​ത്യ​സ്ത ഫ്ലാ​റ്റു​ക​ളി​ലാ​യി താ​മ​സി​പ്പി​ക്കു​ക​യും അ​വി​ടെ ക​സ്റ്റ​മ​ർ​മാ​രെ എ​ത്തി​ച്ച് പെ​ൺ​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്യു​ക​യു​മാ​യി​രു​ന്നു ഇ​വ​ർ ചെ​യ്തി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ഇ​വ​ർ ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ദി​വ​സേ​ന ഏ​ഴ് ഇ​ട​പാ​ടു​കാ​രെ​വ​രെ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​താ​യി പ്ര​തി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നോ​ട് സ​മ്മ​തി​ച്ചു. ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും 10 മു​ത​ൽ 20 ദി​നാ​ർ വ​രെ​യാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. ഈ ​തു​ക മു​ഴു​വ​ൻ പ്ര​തി ത​ന്നെ​യാ​ണ് കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ സ്വാ​ധീ​നി​ച്ച്, കു​ടും​ബ​ത്തി​ലെ ദാ​രി​ദ്ര്യം മാ​റ്റാ​ൻ ഈ ​വ​ഴി തി​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് ര​ണ്ടാ​ന​മ്മ സ​മ്മ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​യ ഇ​ത്ത​രം അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​നു​ഷി​ക​മാ​യ എ​ല്ലാ മൂ​ല്യ​ങ്ങ​ളും ലം​ഘി​ച്ച ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistaniBahrainProstitution Racketgulf news malayalam
News Summary - Pakistani mother of two gets three years in prison for forcing 17-year-old girl into prostitution
Next Story