ചലച്ചിത്ര അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്രന് പടവ് കുടുംബവേദിയുടെ അഭിനന്ദനം
text_fieldsമനാമ: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്രന് പടവ് കുടുംബവേദി അഭിനന്ദനങ്ങളും ആശംസകളും നേർന്നു. കഴിഞ്ഞ മൂന്ന് വർഷമായി പടവ് കുടുംബവേദിയുമായി ആത്മബന്ധത്തോടെ സഹകരിച്ചുവരുന്ന രവീന്ദ്രന്റെ പിന്തുണയും സഹകരണവും സംഘടനയ്ക്ക് ഏറെ വിലമതിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
പുതിയ ഉത്തരവാദിത്തത്തിൽ കേരളത്തിന്റെ ചലച്ചിത്ര, കലാ-സാംസ്കാരിക മേഖലകൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.
പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും ഭാരവാഹികളും ചേർന്നാണ് രവീന്ദ്രനെ അനുമോദിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പടവ് കുടുംബവേദിയുടെ പൂർണ പിന്തുണയും ആശംസകളും അറിയിക്കുന്നതായും, കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ഭാരവാഹികൾ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

