പടവ് കുടുംബവേദി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപടവ് കുടുംബ വേദി സംഘടിപ്പിച്ച വിന്റർ ക്യാമ്പിൽ പങ്കെടുത്തവർ
മനാമ: പടവ് കുടുംബവേദി എല്ലാ വർഷവും ശൈത്യകാലത്ത് സംഘടിപ്പിക്കാറുള്ള വിന്റർ ക്യാമ്പ് സഖീർ ടെൻറ് ഏരിയയിൽ നടന്നു.
പകലും രാത്രിയുമായി നടന്ന ക്യാമ്പ് പടവ് കുടുംബവേദി അംഗങ്ങൾക്ക് ഹൃദ്യാനുഭവമായി. ക്യാമ്പിൽ കുട്ടികൾക്കും മു തിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. ക്യാമ്പ് പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡൻറ് സുനിൽ ബാബു അധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതവും റസിൻഖാൻ നന്ദിയും പറഞ്ഞു. സഹൽ തൊടുപുഴ, ഹക്കീം പാലക്കാട് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നൗഷാദ് മന്നപ്പാറ, സഗീർ ആലുവ,സജിമോൻ, സലിം തയ്യൽ,നബീൽ, മണികണ്ഠൻ, സക്കീർ ഹുസൈൻ, അൻവർ ഷൂരനാട്, അബ്ദുൽ സലീം, അജാസ്, അനസ്, എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

