പടവ് കുടുംബവേദി പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു.
text_fieldsസീനിയർ: സോയ അഹമ്മദ്, യുമ്നാ സഗീർ, റിഫ അഫ്രിൻ, മന്ഹ അഷ്റഫ്
മനാമ: പടവ് കുടുംബവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ വഴി നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സമ്മാനം - ആദിഷ് എ. രാകേഷ്, രണ്ടാം സമ്മാനം - ഫാത്തിമ അനസ്, മൂന്നാം സമ്മാനം - ആയുഷ് രാജേഷ് എന്നിവർ കരസ്ഥമാക്കി.
സീനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം : സോയ അഹമ്മദ്,: രണ്ടാം സ്ഥാനം: യൂമ്ന സഗീർ, മൂന്നാം സ്ഥാനം: റിഫ അഫ്രിൻ, മൻഹ അഷ്റഫ് എന്നിവരും കരസ്ഥമാക്കി. "സ്വാതന്ത്ര്യദിന ചിന്തകൾ " എന്ന വിഷയത്തിൽ ജൂനിയർ വിഭാഗത്തിലും, "സ്വാതന്ത്ര്യാനന്തര ഇന്ത്യയും ഭരണഘടനയും" എന്ന വിഷയത്തിൽ സീനിയർ വിഭാഗത്തിലും ആണ് മത്സരങ്ങൾ നടന്നത്.
ജൂനിയർ: ആദിഷ് കെ. രാജേഷ്, ഫാത്തിമ അനസ്, ആയുഷ് രാജേഷ്
മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ വിഷയാവതരണത്തിൽ മികച്ച നിലവാരം പുലർത്തിയതായും ഇത്തരം മത്സരങ്ങൾ കുട്ടികളിൽ ദേശസ്നേഹം വളർത്താൻ ഉതകുന്നതാണെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.പടവ് പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം, എക്സിക്യുട്ടിവ് അംഗം സഹിൽ തൊടുപുഴ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

