പടവ് കുടുംബവേദി കേരളപ്പിറവി ഓൺലൈൻ ക്വിസ് മത്സരം -വിജയികളെ പ്രഖ്യാപിച്ചു
text_fieldsസുരേഷ് കുമാർ, സരിത സുരേഷ്, നൂർജി നൗഷാദ്
മനാമ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പടവ് കുടുംബവേദി നടത്തിയ ഓൺലൈൻ ക്വിസ് മത്സരം സീസൺ -3 വിജയികളെ പ്രഖ്യാപിച്ചു. സുരേഷ് കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സരിത മംഗലത്ത് പുത്തൻവീട് രണ്ടാം സ്ഥാനവും നൂർജി നൗഷാദ് മൂന്നാം സ്ഥാനവും നേടി വിജയികളായി. മികച്ച പോയന്റ് കരസ്ഥമാക്കിയ സുബിൻ തോമസ്, അനുജ എലിസബത്ത്, നൗഷാദ് മഞ്ഞപ്പാറ, ഇബ്രാഹിം എൻ.കെ, എന്നിവർക്ക് പ്രത്യേക ഉപഹാരവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പടവ് പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സഹിൽ തൊടുപുഴ ക്വിസ് മാസ്റ്റർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

