പാക്ട് കായികമേള ശ്രദ്ധേയമായി
text_fieldsപാക്ട് കായിക മേളയിൽ പങ്കെടുത്തവർ
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) കായികമേള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വർഷം തോറും പാക്ട് നടത്തിവരുന്ന കായികമേളക്ക് ഇത്തവണയും വലിയ ആവേശവും പിന്തുണയുമാണ് ലഭിച്ചത്. ജീവിതശൈലിരോഗങ്ങൾ മൂലം പ്രവാസികൾ വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് വ്യായാമവും കായിക രംഗവും പ്രവാസികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാക്ട് കായിക മേള സംഘടിപ്പിക്കുന്നത്.
നാലു ഗ്രൂപ്പുകളിലായി ഇരുന്നൂറിലേറെ പേർ മത്സര ഇനങ്ങളിൽ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ കെ.എസ്.ഇ.ബി ഡയറക്ടർ അഡ്വ. മുരുകദാസ് മുഖ്യാതിഥിയായി.
പ്രവാസലോകത്തും കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുവാൻ പാക്ട് നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് അഡ്വ. മുരുകദാസ് പറഞ്ഞു.
സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ധന്യ രാഹുൽ, സുധീർ, സജിത സതീഷ്, ഉഷ സുരേഷ്, സതീഷ് ഗോപാലകൃഷ്ണൻ, മൂർത്തി നൂറണി, ജഗദീഷ് കുമാർ, ഗോപാലകൃഷ്ണൻ, ദീപക് വിജയൻ, രാംദാസ് നായർ, അനിൽ കുമാർ, അശോകൻ മണ്ണിൽ സൽമാനുൽ ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി. രവി മാരാത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

