പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു
text_fieldsഡോ. മംഗളം സ്വാമിനാഥൻ അവാർഡിന് അർഹനായ
പമ്പാവാസൻ നായരെ പാക്ട് ആദരിക്കുന്നു
മനാമ: പ്രവാസലോകത്തെ മികച്ച സംഭവനകൾക്കുള്ള ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് പുരസ്കാരത്തിന് അർഹനായ അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ (പാക്ട്)ആദരിച്ചു.
നാട്ടിലും പ്രവാസലോകത്തും ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പമ്പാവാസൻ നായർ പാലക്കാട്ടുകാരൻ ആണെന്നത് അഭിമാനകരമാണെന്ന് പാക്ട് ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിന്റെ നേട്ടങ്ങൾ പാക്ടിന്റെ കൂടി നേട്ടമാണ്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ സ്ഥാപിതമായ ചന്ദ്രമ്മ മാധവൻ നായർ (സി.എം.എൻ ) ട്രസ്റ്റിലൂടെ വീടില്ലാത്ത അനേകർക്ക് വീടും ചികിത്സാസഹായങ്ങളും നിരാലംബരായ ഒട്ടേറെ മനുഷ്യർക്ക് പെൻഷനും നൽകി വരുന്ന പമ്പാവാസൻ നായർ ബിസിനസുകാർക്കിടയിലെ വേറിട്ട വ്യക്തിത്വമാണെന്നും പാക്ടിനെ എന്നും ചേർത്ത് പിടിക്കുന്ന പമ്പാവാസൻ നായരോടുള്ള നന്ദിയും കടപ്പാടും വാക്കുകൾക്കതീതമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി ശിവദാസ് നായർ, സജിത സതീഷ്, ഉഷ സുരേഷ്, രമ്യ ഗോപകുമാർ, മൂർത്തി നൂറണി, ജഗദീഷ് കുമാർ, രാമനുണ്ണി കോടൂർ, സത്യൻ പേരാമ്പ്ര സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംബന്ധിച്ചു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

