Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ക്ട് വാ​ർ​ഷി​ക...

പാ​ക്ട് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പാ​ക്ട് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പാ​ക്ട് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ​നി​ന്ന്

മ​നാ​മ: പാ​ല​ക്കാ​ട്‌ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ തി​യ​റ്റ​ർ (പാ​ക്ട്) വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ദാ​സ് നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പാ​ക്ട് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ജ്യോ​തി മേ​നോ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. 2025 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​ദാ​സ് നാ​യ​ർ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സ​ജി​ത സ​തീ​ഷ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.

ട്ര​ഷ​റ​ർ മൂ​ർ​ത്തി നൂ​റ​ണി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും പ്രി​യ രാ​ജേ​ഷ് റി​പ്പോ​ർ​ട്ട് വാ​യി​ക്കു​ക​യും ചെ​യ്തു. 2026 നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളെ സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. പാ​ക്ട് ഇ​രു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ലോ​ഗോ, ടാ​ഗ് ലൈ​ൻ, ക​വി​ത ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. പാ​ക്ട് അം​ഗം ഭാ​ര​തി ജ​യ്ദീ​പി​ന്റെ മാ​താ​വി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഉ​ഷ സു​രേ​ഷ്, രാം​ദാ​സ് നാ​യ​ർ, അ​നി​ൽ കു​മാ​ർ, ജ​ഗ​ദീ​ഷ് കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ദീ​പ​ക് വി​ജ​യ​ൻ, ഇ.​വി വി​നോ​ദ്, അ​ശോ​ക് മ​ണ്ണി​ൽ, സു​ധീ​ർ, ര​മ്യ സു​ധി, ഷീ​ബ ശ​ശി,ധ​ന്യ രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​മ്യ ഗോ​പ​കു​മാ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - PACT Annual General Meeting organized
Next Story