പാൻ ബഹറിൻ 17ാം വാർഷികവും അവാർഡ് ദാന ചടങ്ങും 26ന്
text_fieldsപ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനം
മനാമ: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്റൈൻ) 17ാമത് വാർഷികവും അവാർഡ് ദാന ചടങ്ങും ഈ മാസം 26ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 26ന് രാവിലെ 11.30ന് ബാൻ സാങ്ങ് തായി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയായിരിക്കും.
പാൻ ബഹറൈൻ വർഷംതോറും നൽകി വരാറുള്ള പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ഈ വർഷം അങ്കമാലിയിൽ സാമൂഹിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന, മൂക്കന്നൂർ സ്വദേശി.
വി.പി. ജോർജിന് സമ്മാനിക്കും. പാൻ ബഹറൈൻ പുതുതായി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വാർഷിക ഭവനദാന പദ്ധതി ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ പാൻ പ്രസിഡൻറ് ഡെന്നി മഞ്ഞളി, സെക്രട്ടറി ഡോളി ജോർജ്, കോർ ഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, വൈസ് പ്രസിഡന്റ് റൈസൺ വർഗീസ്, സംഘാടകസമിതി കൺവീനർ പോളി പറമ്പി എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി 34523472 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

