Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി. സുശീലയുടെ ഗാനമേള...

പി. സുശീലയുടെ ഗാനമേള 16ന്​

text_fields
bookmark_border

മനാമ: ബഹ്​റൈൻ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ ക്ലബ്ബി​​​െൻറ നേതൃത്വത്തിൽ പ്രശസ്​ത പിന്നണി ഗായി ക പി.സുശീലയുടെ ഗാനമേള സംഘടിപ്പിക്കുന്നു. ഡിസംബർ 16ന്​ വൈകീട്ട്​ ആറുമണിക്ക്​ ഇന്ത്യൻ ക്ലബ്ബ്​ ഗ്രൗണ്ടിലാണ്​ പരി പാടി നടക്കുകയെന്ന്​ ഭാരവാഹികൾ വാർത്താ​സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ നിന്നെത്തുന്ന പത്തോളം ഉപകരണ സംഗീതജ്​ഞരും ബഹ്​റൈനിലെ പ്രവാസി സംഗീത മേഖലയിലെ പ്രമുഖരും വേദിയിൽ അണിചേരും.
സംഗീത പരിപാടി ആസ്വദിക്കാൻ എല്ലാവർക്കും അവസരം ഒരുക്കിയിട്ടുണ്ട്​. ഡോണർ പാസുകൾ ലഭിക്കാൻ ഇന്ത്യൻ ക്ലബ്ബുമായി ബന്ധപ്പെടണം. (നമ്പർ: 17253157). ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സുശീല പാടിയ പാട്ടുകൾ ഹിറ്റാണ്​. മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഗായികമാരിൽ മുൻപന്തിയിലാണ്​ അവർ. തമിഴ്​ പാട്ടുകൾക്ക്​ ഉൗന്നൽ നൽകിയുള്ള പരിപാടിയിൽ മലയാളം ഗാനങ്ങളും സുശീല പാടും.
വാർത്താസമ്മേളനത്തിൽ പ്രസിഡൻറ്​ കാഷ്യസ്​ പെരേര, എൻറർടെയ്​ൻമ​​െൻറ്​ സെക്രട്ടറി നന്ദകുമാർ, ജെനിറ്റ, സിമിൻ ശശി എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p susheela
News Summary - p susheela music event-bahrain-gulfnews
Next Story