പി. ശാദുലി അനുസ്മരണ ഗാനം പുറത്തിറക്കി
text_fieldsമനാമ: എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ്, മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ഉപാധ്യക്ഷൻ, എഴുത്തുകാരൻ, വാഗ്മി, സംഘാടകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി. ശാദുലിയെ അനുസ്മരിച്ച് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി പുറത്തിറക്കിയ 'അണയാത്ത പ്രഭ' ഗാനത്തിെന്റ പ്രകാശനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കെ.എം.സി.സി ബഹ്റൈൻ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തത്. മനാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, എ.പി. ഫൈസൽ, ഒ.കെ. കാസിം, ഗ്ലോബൽ കെ.എം.സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറി കെ.പി. അസീസ് കോറോം, ജില്ല ആക്ടിങ് പ്രസിഡന്റ് അസീസ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്താഴ, വൈസ് പ്രസിഡന്റുമാരായ ശരീഫ് വില്യാപ്പള്ളി, അഷ്റഫ് അഴിയൂർ, സെക്രട്ടറിമാരായ ഇസ്ഹാഖ് വില്യാപ്പള്ളി, കാസിം നൊച്ചാട്, ജെ.പി.കെ. തിക്കോടി എന്നിവർ പങ്കെടുത്തു. സി.എച്ച്. റസാഖ് നാദാപുരം രചന നിർവഹിച്ച ഗാനം അർഷിന നാദാപുരമാണ് ആലപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

