പി. കുഞ്ഞിരാമൻ നായർ സ്മാരകപുരസ്കാരം സാം മുതുകുളത്തിന്
text_fieldsസാം
മുതുകുളം
മനാമ: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23 വർഷത്തെ പി. കുഞ്ഞിരാമൻ നായർ സ്മാരകപുരസ്കാരം സാം മുതുകുളത്തിന് സമ്മാനിക്കും. 26ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ പുരസ്കാരം നൽകും.
ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിയായ സാം മുതുകുളം ഗ്രാമഭംഗി, കതിരുകൾ എന്നിങ്ങനെ കവിതസമാഹാരങ്ങളും ക്രിസ്തുഗീതം എന്ന ഖണ്ഡകാവ്യവും ബാപ്പുവിന്റെ ലോകം, മാർ ഇവാനിയോസ്-മലങ്കരയുടെ മഹായിടയൻ എന്നിങ്ങനെ ജീവചരിത്ര ഗ്രന്ഥങ്ങളും ബൈബിൾ കഥകൾ, ബൈബിളും അത്ഭുതങ്ങളും, അപ്പുണ്ണിക്കഥകൾ, അപ്പുണ്ണിയും അറബിനാടും എന്നിങ്ങനെ കഥാഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ഭാരത് സേവക് സമാജം ദേശീയ പുരസ്കാരം, മലയാള രശ്മി വാല്മീകി പുരസ്കാരം, കേരളസമീക്ഷ എഴുത്തുപുരസ്കാരം, പ്രത്യാശാദീപം പുരസ്കാരം, ജില്ലപഞ്ചായത്ത് പ്രതിഭ പുരസ്കാരം, ബ്ലോക്ക് പഞ്ചായത്ത് എഴുത്തുപുരസ്കാരം, 2019ലെ കുഞ്ഞുണ്ണി മാഷ് പുരസ്കാരം എന്നിവ നേടി. ദീർഘകാലം ബഹ്റൈനിൽ ജോലിചെയ്തിരുന്നു.

