പി. ഹരീന്ദ്രൻ മാഷിനെ നൗക ബഹ്റൈൻ ആദരിച്ചു
text_fieldsബഹ്റൈൻ നൗക ഒരുക്കിയ സ്വീകരണ പരിപാടിയിൽ അശ്വതി മിഥുന് ‘മഹാത്മാ
ഗാന്ധി: കാലവും കർമപർവവും 1869-1915’ പുസ്തകം പി. ഹരീന്ദ്രൻ മാഷ് സമ്മാനിക്കുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ എഴുത്തുകാരൻ പി. ഹരീന്ദ്രൻ മാഷിനെ ആദരിച്ച് നൗക ബഹ്റൈൻ. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സജിത്ത് വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു.
ആസുരമായ വർത്തമാന ലോകസാഹചര്യങ്ങളിൽ ഗാന്ധിജിയെ കുറിച്ചും, ഗാന്ധിയൻ ആശയങ്ങളും സമൂഹത്തിന്റ ശ്രദ്ധ ആകർഷിക്കുന്നതിന് ഹരീന്ദ്രൻ മാഷിന്റെ എഴുത്തിനും പ്രഭാഷണങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുത്തു. ഹരീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. യു.കെ. ബാലൻ (സാമൂഹിക പ്രവർത്തകൻ), അസ്ലം വടകര (കെ.എം.സി.സി), ഫൈസൽ കൈക്കണ്ടി (കെ.എം.സി.സി) എന്നിവർ സംസാരിച്ചു.
നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നിധീഷ് മലയിൽ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

