Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓസോണ്‍ പാളിക്ക്...

ഓസോണ്‍ പാളിക്ക് പരിക്കേല്‍പിക്കുന്ന വാതകങ്ങള്‍ നിയന്ത്രിക്കും

text_fields
bookmark_border
ഓസോണ്‍ പാളിക്ക് പരിക്കേല്‍പിക്കുന്ന വാതകങ്ങള്‍ നിയന്ത്രിക്കും
cancel

ഭൂമിയെ സംരക്ഷിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുമായും സഹ കരിക്കും
മനാമ: ഓസോണ്‍ പാളിക്ക് പരിക്കേല്‍പിക്കുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്ന നടപടികള്‍ ശക്തമാക്കുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്​ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് നല്‍കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹമിത് പറഞ്ഞത്. ഓസോണ്‍ പാളിയെ ദുര്‍ബലപ്പെടുത്തുന്ന പദാര്‍ഥങ്ങളെക്കുറിച്ച് മോന്‍ട്രിയല്‍ പ്രൊട്ടോക്കോളി​​െൻറ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ബഹ്റൈന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിയന്ന കരാറില്‍ 1990ല്‍ ബഹ്റൈന്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭൂമിയെ സംരക്ഷിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കും.

ഭൂമിയില്‍ താപം വര്‍ധിക്കുന്നതി​​െൻറ സുപ്രധാന കാരണം ഓസോണ്‍ പാളിക്ക് പരിക്കേല്‍ക്കുന്നതാണെന്ന് അംഗീകൃതമായ കാര്യമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്​ട്ര ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്ന ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് ബഹ്റൈന്‍ മുന്‍പന്തിയിലുണ്ടാകും. പരിസ്ഥിതി സംരക്ഷണത്തി​​െൻറ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സുപ്രീം കൗണ്‍സിലി​​െൻറ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം ആശംസകള്‍ നേരുകയും ചെയ്തു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ സുപ്രീം കൗണ്‍സില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഓസോണ്‍ പാളിക്ക് പരിക്കേല്‍പിക്കുന്ന സി.എഫ്.സി ഗ്യാസി​​െൻറ ബഹിര്‍ഗമനം പൂര്‍ണമായി ഒഴിവാക്കുന്നതിന് 2010 മുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsozone paali
News Summary - ozone paali-bahrain-gulf news
Next Story