ഉൽപന്നങ്ങൾ ഇൻസ്റ്റാൾമെന്റ് ആയി സ്വന്തമാക്കാം; സെയിൻ ബഹ്റൈനും ഷറഫ് ഡിജിയും കൈകോർക്കുന്നു
text_fieldsടെലികോം സേവന ദാതാക്കളായ സെയിൻ ബഹ്റൈൻ, പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ ഷറഫ് ഡിജി
പ്രതിനിധികൾ പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ സെയിൻ ബഹ്റൈൻ, പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ ഷറഫ് ഡിജി ബഹ്റൈനുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഇൻസ്റ്റാൾമെന്റ് സൗകര്യമുള്ള വൗച്ചറുകൾ വഴി വിവിധ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. സെയിൻ മൊബൈൽ ആപ്പിൽ ലഭ്യമായ 'പാർട്ണർ വൗച്ചർ പ്രോഗ്രാം' വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടത്.
പദ്ധതി പ്രകാരം യോഗ്യരായ സെയിൻ ഉപഭോക്താക്കൾക്ക് സെയിൻ ആപ്പ് വഴി തങ്ങൾക്ക് ആവശ്യമായ മൂല്യമുള്ള വൗച്ചറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് ഈ വൗച്ചർ ഷറഫ് ഡിജി ബഹ്റൈൻ ഔട്ട്ലെറ്റുകളിൽ നൽകി സാധനങ്ങൾ വാങ്ങാം. വാങ്ങുന്ന ഉൽപന്നങ്ങളുടെ തുക ഉപഭോക്താക്കളുടെ പ്രതിമാസ സെയിൻ ബില്ലിനൊപ്പം ഗഡുക്കളായി അടച്ചാൽ മതിയാകും. പരമാവധി 600 ബഹ്റൈൻ ദിനാർ വരെയുള്ള വൗച്ചറുകൾ പദ്ധതിയിലൂടെ ലഭ്യമാണ്. ഇതിലൂടെ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ഗെയിമിങ് ഉപകരണങ്ങൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

