ഓവർസീസ് എൻ.സി.പി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഓവർസീസ് എൻ.സി.പി ഒാൺലൈനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം
മനാമ: ഓവർസീസ് എൻ.സി.പി ഗ്ലോബൽ കമ്മിറ്റി ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കേരള നിയമസഭ എൻ.സി.പി പാർലമെൻററി പാർട്ടി ലീഡർ തോമസ് കെ. തോമസ് എം.എൽ.എ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
ഒ.എൻ.സി.പി കേരള സ്റ്റേറ്റ് പ്രസിഡൻറ് പി.പി നൂറുൽ ഹസ്സൻ മോഡറേറ്ററായിരുന്നു. ഉമ്മർ ശരീഫ് (ഖത്തർ), എഫ്.എം. ഫൈസൽ (ബഹ്റൈൻ), മുഹമ്മദ് ഷാക്കിർ (ഒമാൻ), മുഹമ്മദ് ഹനീഫ് (സൗദി), രവി കൊമ്മേരി (യു.എ.ഇ), ജീവ് എസ്. എരിഞ്ചേരി (കുവൈത്ത്), സജീവ് കടശ്ശേരിൽ (അംഗോള), അഡ്വ. ബാബു ലത്തീഫ്, സിദ്ദിഖ് ചെറുവീട്ടിൽ, ജിമ്മി കുര്യൻ, അരുൾരാജ് കെ.വി, മാക്സൽ ഡിക്രൂസ്, ജോഫ്രി സിജി, എ. അരുൺ കുമാർ, കെ.എം. ഫിലിപ്പോസ് എന്നിവർ സംസാരിച്ചു. ഫൈസൽ (എൻ.വൈ.സി മലപ്പുറം പ്രസിഡൻറ്) സി.കെ. ഗഫൂർ, നോബിൾ ജോസ്, മാത്യു ജോൺ, ശ്രീബിൻ, എ.കെ. രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. ഒ.എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതവും ബിജു സ്റ്റീഫൻ നന്ദിയും പറഞ്ഞു.

