Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതിരക്ക്​ വർധിക്കുന്നു:...

തിരക്ക്​ വർധിക്കുന്നു: യാത്ര മുടങ്ങാതിരിക്കാൻ കരുതലെടുക്കാം

text_fields
bookmark_border
തിരക്ക്​ വർധിക്കുന്നു: യാത്ര മുടങ്ങാതിരിക്കാൻ കരുതലെടുക്കാം
cancel
Listen to this Article

മനാമ: സ്കൂൾ അവധിക്കാലം ആരംഭിക്കുമ്പോൾ വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക്​ പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്​ സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നു. ചെറിയ അശ്രദ്ധകൊണ്ട്​ യാത്രമുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട മുൻകരുതലെടുക്കണം.

തിരക്ക്​ വർധിച്ചതിനാൽ ചില എയർലൈൻസുകൾ നിശ്ചിത ശതമാനം അധിക ബുക്കിങ്​ എടുക്കുന്നുണ്ട്​. ആരെങ്കിലും യാത്ര റദ്ദാക്കിയാൽ അധിക ബുക്കിങ്ങിലുള്ള ആൾക്ക്​ സീറ്റ്​ ലഭിക്കും. എന്നാൽ, സീറ്റ്​ ഫുൾ ആണെങ്കിൽ കുറച്ചുപേർക്ക്​ മടങ്ങിപ്പോകേണ്ടിവരാറുണ്ട്​. കഴിഞ്ഞ ദിവസം ഇരുപതോളം യാത്രക്കാർക്ക്​ വിമാനത്താവളത്തിൽനിന്ന്​ മടങ്ങേണ്ടിവന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പ്​ തന്നെ വിമാനത്താവളത്തിൽ എത്തി ബോർഡിങ്​ നടപടികൾ പൂർത്തിയാക്കണമെന്ന്​ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്​ നിർദേശിച്ചു. വൈകിയെത്തിയാൽ ചിലപ്പോൾ സീറ്റ്​ കിട്ടാതെ വന്നേക്കാം. റോഡുകളിൽ ഗതാഗതത്തിരക്ക്​ ഉള്ളതിനാൽ നിശ്ചയിച്ച സമയത്ത്​ തന്നെ വിമാനത്താവളത്തിൽ എത്താൻ കഴിയണമെന്നില്ല. അതിനാൽ, ഗതാഗതത്തിരക്ക്​ മുൻകൂട്ടിക്കണ്ട്​ നേരത്തേ തന്നെ ഇറങ്ങാൻ ശ്രദ്ധിക്കണം.

യാത്രക്ക്​ തയാറെടുക്കുന്നതിനുമുമ്പുതന്നെ പാസ്​പോർട്ടി​ന്റെ കാലാവധി ഉറപ്പുവരുത്തണം. കാലാവധി കഴിഞ്ഞത്​ ശ്രദ്ധിക്കാത്തതിനാൽ യാത്ര മുടങ്ങിയവരുണ്ട്​. കുട്ടികളുടെ പാസ്​​പോർട്ടിന്​ അഞ്ചുവർഷമാണ്​ കാലാവധിയെന്നത്​ പ്രത്യേകം ശ്രദ്ധിക്കണം. എയർലൈൻസുകൾ നിഷ്കർഷിക്കുന്ന വലുപ്പത്തിലുള്ള ലഗേജുകളാണ്​ കൊണ്ടുപോകുന്നതെന്നും ഉറപ്പുവരുത്തണം.

സി.പി.ആർ, നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്​​ തുടങ്ങിയ രേഖകൾ ഹാൻഡ്​ ബാഗിൽ തന്നെ സൂക്ഷിക്കണം. എന്തെങ്കിലും കാരണവശാൽ ഈ രേഖകൾ ആവ​ശ്യമായി വന്നാൽ ഇത്​ ഉപകാരപ്പെടും. മൂന്നുമാസം പ്രായമായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്​ ചെക്ക്​ ഇൻ​ ലഗേജിൽ വെച്ചതിനാൽ കഴിഞ്ഞദിവസം ഒരു കുടുംബത്തി​ന്റെ യാത്ര മുടങ്ങിയിരുന്നു. ബഹ്​റൈനിൽ ജനിച്ച കുട്ടിയുടെ പാസ്​പോർട്ട്​ എമിഗ്രേഷനിൽ അപ്​ഡേറ്റ്​ ചെയ്യാതിരുന്നതാണ്​ ജനന സർട്ടിഫിക്കറ്റ്​ പരിശോധിക്കാൻ കാരണമായത്​.

വൈകിയെത്തുന്ന യാത്രക്കാർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ അധികസമയം ചെലവഴിക്കാതെ ഗേറ്റിലേക്ക്​ പോകാൻ ശ്രദ്ധിക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കറങ്ങിനടന്ന്​ സമയം വൈകിയതിനാൽ യാത്ര മുടങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്​. ഷോപ്പിങ്ങിനിടെ പാസ്​പോർട്ടും മറ്റു​ രേഖകളും വെച്ച്​ മറന്നുപോകാതിരിക്കാനും ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripOvercrowding
News Summary - Overcrowding: Take care not to miss the trip
Next Story