ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസ്-ബഷീർ അമ്പലായി
text_fieldsമനാമ: പതിറ്റാണ്ടിന്റെ വഴികളിൽ കേരളത്തിലും കേന്ദ്രത്തിലും ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി.
നിലവിലെ ഭരണ കർത്താക്കൾ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തെ തുടച്ചുനീക്കാൻ കൊടിയ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പ്രലോഭനങ്ങൾക്ക് വഴങ്ങുന്നവർ രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിൽ ഏറെ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലധികമായി കോൺഗ്രസ് പ്രസ്ഥാനത്തിനുകീഴിൽ നിർമിക്കുന്ന ലീഡർ കെ. കരുണാകരൻ സ്മാരക സൗധത്തിനുവേണ്ടി രംഗത്തിറക്കുകയും സ്വപ്നപദ്ധതിക്ക് തുടക്കമിടുകയും ചെയ്ത ലീഡറുടെ മകൾ പത്മജ ബി.ജെ.പിയിലേക്ക് കൂടുമാറിയത് നിരാശപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ അവസരത്തിൽ കെ.മുരളീധരൻ നടത്തിയ പ്രസ്താവന കേരളത്തിലെ യു.ഡി.എഫ് അണികളിൽ ഏറെ ആവേശത്തിലാക്കിയെന്നും പാർട്ടിക്കുവേണ്ടി അദ്ദേഹം എടുത്ത നിലപാട് ത്യാഗോജ്ജ്വലമാണന്നും വരും നാളുകളിൽ കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ ശക്തിപകരുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

