Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈതൃക കേന്ദ്രങ്ങളിൽ ഈ വർഷം ഇതുവരെ സന്ദർശനം നടത്തിയത് 3.94 ലക്ഷം പേർ

text_fields
bookmark_border
63 ശതമാനവും ബഹ്റൈൻ കോട്ടയിലാണ്. ട്രീ ഓഫ് ലൈഫ്, ബഹ്റൈൻ നാഷനൽ മ്യൂസിയം തൊട്ടുപിന്നിൽ
പൈതൃക കേന്ദ്രങ്ങളിൽ ഈ വർഷം ഇതുവരെ സന്ദർശനം നടത്തിയത് 3.94 ലക്ഷം പേർ
cancel
camera_alt

ബഹ്റൈൻ കോട്ട

മനാമ: 2026 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ ബഹ്റൈനിലെ സർക്കാർ ഉടമസ്ഥതയിലുള്ള സാംസ്കാരിക-പൈതൃക കേന്ദ്രങ്ങളിൽ ആകെ 393,536 സന്ദർശിച്ചു. ഇതിൽ 63 ശതമാനവും (246,409) ബഹ്റൈൻ കോട്ടയിലാണ്. ട്രീ ഓഫ് ലൈഫ് (64,561), ബഹ്റൈൻ നാഷനൽ മ്യൂസിയം (37,020) എന്നിവയാണ് തൊട്ടുപിന്നിൽ. പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ചവരിൽ കൂടുതലും വിദേശികളാണ്. 99,099 പേരാണ് സ്വദേശി സന്ദർശകർ. ബാക്കി വിദേശികളാണ്.

ഇതിൽ 15,877 ജി.സി.സി രാജ്യക്കാരും 17,324 മറ്റു അറബ് രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടും. 256,813 പേർ പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ 42,153 പേർ മ്യൂസിയങ്ങളും 11,641 പേർ മുത്ത് ശേഖരണ പാതകളും 2,839 പേർ കോട്ടകളും 2,537 പേർ കരകൗശല കേന്ദ്രങ്ങളും സന്ദർശിച്ചു. ബു മാഹർ (8,472), കൾച്ചറൽ ഹാൾ (6,637), മജ്‍ലിസ് സിയാദി (4,271), മുത്ത് പാത (4,209), ബഹ്റൈൻ കോട്ട മ്യൂസിയം (3,894), ആർട്സ് സെന്റർ (3,029), ശൈഖ് സൽമാൻ ബിൻ അഹ്മദ് അൽ ഫത്തേഹ് കോട്ട (2,839), അൽ ജസ്ര കരകൗശല കേന്ദ്രം (1,851), ഖലീഫിയ ലൈബ്രറി (1,652), അൽ ജസ്ര ഹൗസ് (1,487), അൽ ജലാഹ്മ ഹൗസ് (1,417), പോസ്റ്റ് ഓഫിസ് മ്യൂസിയം (1,239), സാർ സെറ്റിൽമെന്റ് (95), ബദർ ഗുലും, തുറാബി ഹൗസുകൾ (854 വീതം, ഫഖ്റോ ഹൗസ് (799) എന്നിങ്ങനെയാണ് മറ്റു പ്രധാന കേന്ദ്രങ്ങളിലെ സന്ദർശനം. ഏറ്റവും കൂടുതൽ സന്ദർശനം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. ജനുവരിയിൽ 167,765 പേരും ഫെബ്രുവരിയിൽ 115,817 പേരും പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over 3.94 Lakh Visitors Explore Bahrain's Heritage Sites in Eight Months of 2026
Next Story