Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2010-2025 കാലയളവിൽ ബഹ്‌റൈനിൽ സന്ദർശനം നടത്തിയത് 11.24 കോടിയിലധികം ജി.സി.സി പൗരന്മാർ

text_fields
bookmark_border
2010-2025 കാലയളവിൽ ബഹ്‌റൈനിൽ സന്ദർശനം നടത്തിയത് 11.24 കോടിയിലധികം ജി.സി.സി പൗരന്മാർ
cancel

മനാമ: 2010 മുതൽ 2025 വരെയുള്ള കാലയളവിൽ 11.24 കോടിയിലധികം ജി.സി.സി പൗരന്മാർ ബഹ്‌റൈനിലെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ബഹ്‌റൈനിലെത്തിയ ജിസിസി സന്ദർശകരിൽ ഏറ്റവും കൂടുതൽ സൗദി അറേബ്യയിൽ നിന്നുള്ള പൗരന്മാരാണ്. 10.44 കോടിയിലധികം (104.48 ദശലക്ഷം) സൗദി പൗരന്മാരാണ് ഈ കാലയളവിൽ രാജ്യത്തെത്തിയത്.

കുവൈത്തിൽ നിന്ന് 48.2 ലക്ഷത്തോളം (4.82 ദശലക്ഷം) പേരും, ഖത്തറിൽ നിന്ന് 14 ലക്ഷത്തോളം പേരും, യു.എ.ഇയിൽ നിന്ന് പത്ത് ലക്ഷത്തിനടുത്ത ആളുകളും ബഹ്‌റൈൻ സന്ദർശിച്ചു. ഒമാനിൽ നിന്നുള്ള 7,74,182 പൗരന്മാരും ഈ കാലയളവിൽ ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over 11.24 Million GCC Citizens Visited Bahrain Between 2010 and 2025
Next Story