Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഊദ് അൽ അറബിന്റെ’ രണ്ടാമത്തെ ഷോറൂം ഗുദൈബിയയിൽ

text_fields
bookmark_border
‘ഊദ് അൽ അറബിന്റെ’ രണ്ടാമത്തെ ഷോറൂം ഗുദൈബിയയിൽ
cancel

മനാമ: പ്രമുഖ പെർഫ്യൂം ബ്രാൻഡായ ‘ഊദ് അൽ അറബിന്റെ’ ബഹ്‌റൈനിലെ രണ്ടാമത്തെ ഷോറൂം ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു. ഗുദൈബിയ നെസ്റ്റോയ്ക്ക് മുൻവശത്താണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ, ഹാജി ഹസ്സൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലും പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലുമായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.

യു.എ.ഇ ആസ്ഥാനമായി കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ‘ഊദ് അൽ അറബ്’ ഒരു വർഷം മുമ്പാണ് ബഹ്‌റൈൻ വിപണിയിലെത്തിയത്. ഫ്രാൻസിൽ നിന്നുള്ള ഗ്രേഡ് വൺ ഓയിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന സുഗന്ധദ്രവ്യങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മനാമയിലെ ഫിഷ് പാർക്കിന് സമീപമാണ് സ്ഥാപനത്തിന്റെ ആദ്യ ഷോറൂം പ്രവർത്തിക്കുന്നത്.

ഗുദൈബിയയിലെ പുതിയ ഷോറൂമിന് പുറമെ വൈകാതെ മുഹറഖിൽ മൂന്നാമത്തെ ഷോപ്പും ആരംഭിക്കുമെന്ന് ഡയറക്ടർമാരായ ആദിൽ അസ്ലം അബ്ദുല്ല, ഹസൻ കാംപസ് എന്നിവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oud Al Arab Store
Next Story