ബഹ്റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഓശാന പെരുന്നാൾ
text_fieldsബഹ്റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന ഓശാന പെരുന്നാൾ
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു. ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ വട്ടവേലിൽ, റവ. ഫാ. വർഗീസ് പാലയിൽ എന്നിവരുടെ മുഖ്യ കർമികത്വത്തിൽ ശുശ്രൂഷകൾ നടത്തി.
ഏപ്രിൽ 15 വരെ വൈകുന്നേരം 6.30 ന് സന്ധ്യപ്രാർഥനക്ക് ശേഷം വചനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. വചന ശുശ്രൂഷകൾക്ക് റവ. ഫാ. വർഗീസ് പാലയിൽ, (മുൻ വികാരി), റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ ( സെന്റ് ഗ്രിഗോറിയോസ് ക്നാനായ ചർച്ച്, ബഹ്റൈൻ), വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിൽ എന്നിവർ യഥാക്രമം നേതൃത്വം നൽകും.
ഏപ്രിൽ 16 ബുധനാഴ്ച വൈകുന്നേരം ആറിന് സന്ധ്യപ്രാർഥനയും, തുടർന്ന് പെസഹാ ശുശ്രൂഷയും, വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 18 വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ദുഃഖ വെള്ളിയാഴ്ചയുടെ ശുശ്രൂഷകൾ ബഹ്റൈൻ കേരളീയ സമാജം ഹാളിൽ ആരംഭിക്കും. ഏപ്രിൽ 19 ശനിയാഴ്ച വൈകീട്ട് ആറിന് ഉയർപ്പിന്റെ ശുശ്രൂഷകൾ ആരംഭിക്കുമെന്നും മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

