‘ഒരുമ’പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
text_fieldsകെ.എം. കമനീഷ്,സജിത്ത്,രബീഷ്
മനാമ: ബഹ്റൈനിലെ സൗഹൃദ കൂട്ടായ്മയും ജീവകാരുണ്യ മേഖലയിൽ തനത് മുദ്ര ചാർത്തിയ സംഘടനയുമായ ‘ഒരുമ’ബഹ്റൈൻ ജനറൽബോഡി ചേർന്ന് 2024 -2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് ഹാളിൽ ചേർന്ന ജനറൽ ബോഡിയിൽ 2023 -24 കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വിനീഷ് അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് കെ.എം. കമനീഷ്, സെക്രട്ടറി സജിത്ത്, ട്രഷറർ രബീഷ്, വൈസ് പ്രസിഡന്റുമാരായി ഷീജിത്, പുഷ്പരാജ്, ജോയന്റ് സെക്രട്ടറിമാരായി അഭിലാഷ്, നിഖിൽ എന്നിവർ ചുമതലയേറ്റു. തുടർന്ന് പുതിയ കമ്മിറ്റിക്ക് മുൻ കമ്മിറ്റി അധികാര കൈമാറ്റം നടത്തി. മുൻ ഭാരവാഹികളായ സവിനേഷ്, വിനീഷ്, രക്ഷാധികാരി യു.കെ. ബാലൻ എന്നിവർ സംസാരിച്ചു.
ഒരുമയുടെ ലേഡീസ് വിങ് വിപുലീകരിച്ച് കൺവീനറായി അഞ്ജലി വിനീഷിനെയും തെരഞ്ഞെടുത്തു. അതോടൊപ്പം 12 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒരുമയിലെ അംഗമായ അവിജിത്തിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. ‘ഗൾഫ് മാധ്യമം’ബഹ്റൈൻ നടത്തിയ ഇന്ത്യ ക്വിസ് കോൺടെസ്റ്റിൽ രണ്ടാം വർഷവും ഒന്നാം സ്ഥാനം നേടിയ ഒരുമയുടെ ലേഡീസ് വിങ് എക്സിക്യൂട്ടിവ് അംഗമായ രാധിക ശരത്തിനെ കമ്മിറ്റി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

