ഓർത്തഡോക്സ് കത്തീഡ്രൽ ക്രിസ്മസ് ശുശ്രൂഷകൾ
text_fieldsബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ആരാധനയിലെ തീജ്വാല ശുശ്രൂഷയിൽ നിന്ന്
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്മസ് ശുശ്രുഷകൾ 24ന് വൈകുന്നേരം ബഹ്റൈൻ കേരള സമാജത്തിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ ബർന്നബാസ് മെത്രാപ്പോലിത്ത മുഖ്യ കാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാദർ പി.എൻ. തോമസ് കുട്ടി എന്നിവർ സഹകാർമികരായിരുന്നു.
ആരാധനയിൽ പങ്കെടുത്ത എല്ലാ വിശ്വാസികൾക്കും മെത്രാപ്പോലിത്ത ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ നേർന്നു. സന്ധ്യനമസ്കാരം, തീജ്വാല ശുശ്രുൂഷ, വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവ നടന്നുവെന്ന് ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം.എം. മാത്യു എന്നിവർ അറിയിച്ചു.

