‘അനാഥരുടെ ജമാലുപ്പ’; പ്രാർഥന സദസ്സും അനുസ്മരണവും
text_fieldsകെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയും വയനാട് മുസ്ലിം ഓർഫനേജ് ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി
സംഘടിപ്പിച്ച എം.എ. ജമാൽ പ്രാർഥന, അനുസ്മരണ സദസ്സ്
മനാമ: പുരുഷായുസ്സ് മുഴുവനും അനാഥ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച കർമയോഗിയായിരുന്നു എം.എ. മുഹമ്മദ് ജമാൽ സാഹിബെന്ന് കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയും വയനാട് മുസ്ലിം ഓർഫനേജ് ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച എം.എ. ജമാൽ പ്രാർഥന, അനുസ്മരണ സദസ്സിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് യാസിർ ജിഫ്രി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, തണൽ ബഹ്റൈൻ ജനറൽ സെക്രട്ടറി റഷീദ് മാഹി, റോണ കരീം ഹാജി, ചെമ്പൻ ജലാൽ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ, ഒ.കെ. കാസിം, അസ്ലം വടകര, ഫൈസൽ കോട്ടപ്പള്ളി, പി.ടി. ഹുസൈൻ മുട്ടിൽ, ശറഫുദ്ദീൻ മാരായമംഗലം, അബ്ദുറസാഖ് നദവി, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി തുടങ്ങിയവർ സംസാരിച്ചു.കെ.കെ.സി. മുനീർ, ശരീഫ് വില്യാപ്പിള്ളി, റഫീഖ് തോട്ടക്കര, റഷീദ് നൊച്ചാട്, റഫീഖ് നാദാപുരം, ഉസ്മാൻ ഹാജി വയനാട്, സുനീർ വെള്ളമുണ്ട എന്നിവർ സന്നിഹിതരായിരുന്നു. വയനാട് മുസ്ലിം ഓർഫനേജ് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി കാസിം റഹ്മാനി സ്വാഗതവും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

