Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷോ​ർ​ട്ട് ഫി​ലിം...

ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
short film competition
cancel
camera_alt

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, ‘എ​ക്‌​സ്‌​പാ​റ്റ് ലെ​ൻ​സ്’ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, പ്ര​വാ​സി​ക​ൾ​ക്കാ​യി ‘എ​ക്‌​സ്‌​പാ​റ്റ് ലെ​ൻ​സ്’ എ​ന്ന​പേ​രി​ൽ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​വാ​സ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ വെ​ല്ലു​വി​ളി​ക​ൾ, വി​ജ​യ​ങ്ങ​ൾ, യാ​ത്ര തു​ട​ങ്ങി​യ​വ ദൃ​ശ്യ​വ​ത്ക​രി​ച്ചു​ള്ള ഷോ​ർ​ട്ട് ഫി​ലി​മു​ക​ളാ​ണ് വേ​ണ്ട​ത്. ജേ​ണീ​സ് ഓ​ഫ് ബി​ലോ​ങ്ങി​ങ് എ​ന്ന​താ​ണ് തീം. ​ഏ​പ്രി​ൽ 5വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. അ​ഞ്ചു​മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ 15വ​രെ സ​മ​ർ​പ്പി​ക്കാം.

ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​ക. ച​ല​ച്ചി​ത്ര​സ്നേ​ഹി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഥ​ക​ൾ പ്ര​വാ​സി​സ​മൂ​ഹ​വു​മാ​യി പ​ങ്കു​വ​യ്ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് എ​ക്‌​സ്‌​പാ​റ്റ് ലെ​ൻ​സെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്ത് പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ര​മ​ൺ പ്രീ​ത്, സു​ഷ​മ അ​നി​ൽ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 66685335 / 33052258

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmcompetitionBahrain News
News Summary - Organizing Short film competition
Next Story