യൂത്ത് ഇന്ത്യ മാരത്തൺ സംഘടിപ്പിച്ചു
text_fieldsയൂത്ത് ഇന്ത്യ മാരത്തൺ
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ ഹെൽത്ത് കാമ്പയിനോടനുബന്ധിച്ച് അൽ ഹിലാലുമായി ചേർന്ന് മാരത്തൺ സംഘടിപ്പിച്ചു. ഫ്രന്റ്സ് പ്രസിഡന്റ് എം.എം. സുബൈർ മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്തു.
മാരത്തണിൽ ഒന്നാം സ്ഥാനം മിസ്ഹബ് മുഹറഖും, രണ്ടാം സ്ഥാനം അൻസാർ നജുമുദ്ദീനും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനവിതരണവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ നിർവഹിച്ചു.
യൂത്ത് ഇന്ത്യ സംഘടിപ്പിച്ച വാക് ചലഞ്ചിലെ മൂന്ന് ലക്ഷം സ്റ്റെപ് വേഗത്തിൽ പൂർത്തീകരിച്ചവർക്കുള്ള സമ്മാനവിതരണവും സർട്ടിഫിക്കറ്റ് വിതരണവും പരിപാടിയിൽവെച്ച് നൽകി.
ഒന്നാം സ്ഥാനം: സലാം, രണ്ടാം സ്ഥാനം: ജുറൈൻ , മൂന്നാം സ്ഥാനം- മുഹമ്മദ് ഷാഫി എന്നിവർ കരസ്ഥമാക്കി. ഒരു മാസമായുള്ള ഹെൽത്ത് കാമ്പയിൻ മാരത്തണോടു കൂടി അവസാനം കുറിക്കുന്നു എന്ന് കാമ്പയിൻ കൺവീനർ സിറാജ് കിഴുപ്പിള്ളിക്കര അറിയിച്ചു. വിവിധ തരത്തിലുള്ള പരിപാടികളാണ് ഈ ഒരു മാസം യൂത്ത് ഇന്ത്യ ആവിഷ്കരിച്ചത്. അതിൽ മികച്ച പങ്കാളിത്തവും ആളുകൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനായിയെന്ന് യൂത്ത് ഇന്ത്യ സ്പോർട്സ് വിഭാഗം കൺവീനർ ഇജാസ് അറിയിച്ചു.
അറാദ് പാർക്കിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു. ഇജാസ്, ജുനൈദ്, ജൈസൽ, ബാസിം, റഹീസ്, സഫീർ, അൽത്താഫ്, അൻസാർ, ഷുഹൈബ്, സാജിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

