ന്യൂ മില്ലേനിയം സ്കൂളിൽ ‘സിനർജി 2022’ സംഘടിപ്പിച്ചു
text_fieldsന്യൂ മില്ലേനിയം സ്കൂളിൽ സംഘടിപ്പിച്ച ഇ.വി.എസ് പ്രദർശനം
മനാമ: ന്യൂ മില്ലേനിയം സ്കൂളിൽ ‘സിനർജി 2022’ എന്ന പേരിൽ ഗ്രേഡ് ഒന്ന്, രണ്ട് വിദ്യാർഥികൾക്കായി ഇ.വി.എസ് പ്രദർശനം സംഘടിപ്പിച്ചു.
കുട്ടികളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രദർശനത്തിൽ, അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾ തയാറാക്കിയ വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ചു.
ബഹിരാകാശം, ബഹിരാകാശ ഗവേഷണം, മഴവെള്ള ശേഖരണം, സസ്യജാലങ്ങളെ സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ അരുൺകുമാർ ശർമ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ പങ്കാളികളായ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവരും വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു.

