സർഗവേദി സംഗമം സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സർഗവേദി സംഘടിപ്പിച്ച സംഗമം
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സർഗവേദി സംഗമം സംഘടിപ്പിച്ചു. 'സ്ത്രീ സുരക്ഷയും കോടതി വിധിയും' വിഷയത്തിൽ സർഗവേദി ലേഡീസ് വിങ് കേന്ദ്ര കൺവീനർ ഉമ്മു അമ്മാർ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന വിവിധ പരിപാടികളിൽ അസ്ര അബ്ദുല്ല കവിതയും റഷീദ ബദർ, നൂറ ഷൗക്കത്തലി, സാക്കിയ ഷമീർ എന്നിവർ ഗാനവും ആലപിച്ചു. റസീന അവതരിപ്പിച്ച കഥയും ഷബീഹ ഫൈസലിന്റെ നിമിഷ പ്രസംഗവും ഫസീല ഹാരിസിന്റെ ക്വിസും സജിത സലിം നടത്തിയ ഗെയിമും സദസ്സിന് ആവേശംപകർന്നു. ഷമീന ലത്തീഫിെൻറ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ ആക്ടിങ് പ്രസിഡൻറ് സാജിത സലിം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും ഏരിയ സർഗവേദി കൺവീനർ ബുഷ്‌റ ഹമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

