സർഗവേദി സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsമുഹറഖ് ഏരിയ വനിത വിഭാഗം സർഗവേദി സൗഹൃദ
സംഗമത്തിൽ പങ്കെടുത്തവർ
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതവിഭാഗം സർഗവേദി സൗഹൃദ സംഗമം സംഘടിപ്പിച്ചു.‘ലിബറലിസം- വിവരക്കേട്’ എന്ന തലക്കെട്ടിൽ ഏരിയ വൈസ് പ്രസിഡന്റ് ജമീല അബ്ദുറഹ്മാൻ പ്രഭാഷണം നടത്തി.
സമൂഹത്തെക്കാൾ വ്യക്തിക്കു പ്രാധാന്യം നൽകുന്നതുകൊണ്ട് സമൂഹത്തിന്റെ ധാർമികത എന്നത് ലിബറൽ ലോകക്രമത്തിൽ ചിന്താവിഷയമാകുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രബന്ധം, മാപ്പിളപ്പാട്ട്, റെസിപി അവതരണം, ചരിത്രാവലോകനം, ക്വിസ്, സംഘഗാനം തുടങ്ങിയ പരിപാടികൾ സംഗമത്തിനു മാറ്റുകൂട്ടി. കുട്ടികൾക്കായി വിവിധ മത്സരപരിപാടികളും ഉണ്ടായിരുന്നു.
മുഹറഖ് ഏരിയ വനിതവിഭാഗം നടത്തിയ പ്രവാചക ചരിത്ര ക്വിസിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.
ഏരിയ സർഗവേദി കൺവീനർ സന റജുൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ റുസ്ബി ബഷീർ പ്രാർഥനാഗീതം ആലപിച്ചു. ഏരിയ പ്രസിഡന്റ് സുബൈദ മുഹമ്മദലി നന്ദി പറഞ്ഞു. റഷീദ മുഹമ്മദലി, സാബിറ ഫൈസൽ, ഫസീല അബ്ദുല്ല, ശബ്നം ശുഐബ്, ഹേബ നജീബ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

