ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsഓണം സൗഹൃദ സംഗമത്തിൽ പങ്കെടുത്തവർ
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനുഷ്യർ തമ്മിലെ ഒത്തൊരുമയും സഹകരണവും നിലനിർത്താൻ ഓരോ ആഘോഷങ്ങളും കാരണമാവണമെന്ന് ചടങ്ങിൽ ഓണസന്ദേശം നൽകി സംസാരിച്ച ഷാനി റിയാസ് പറഞ്ഞു.
കേരളീയരുടെ ദേശീയ ഉത്സവമായ ഓണം പ്രവാസികൾക്ക് മാസങ്ങൾ നീളുന്ന ആഘോഷമാണ്. ബന്ധങ്ങൾ ഊഷ്മളമാക്കാനും പരസ്പരം കൂടുതൽ അറിയാനും അടുക്കാനും ഇത്തരം പരിപാടികൾ സഹായകരമാവുമെന്നും അവർ കൂട്ടിച്ചേർത്തു.
റിഫ ഏരിയ വനിത വിഭാഗം പ്രസിഡന്റ് ബുഷ്റ റഹീം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹിബ ഷഫീഖ് പ്രാർഥനാഗീതം ആലപിച്ചു. ഫസീല മുസ്തഫ സ്വാഗതവും സൗദ സമാപനവും നിർവഹിച്ചു. സഈദ റഫീഖ്, സഫിയ, ലുലു, ഷഹന, ഷിഫ, സലീന ജമാൽ, റഹിയ, ജുമാന, ഷിജിന, നാസ്നീൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. എഴുത്തുകാരി ഉമ്മു അമ്മാർ ഓണം ഓർമകൾ പങ്കുവെച്ചു. ഹെന ഹാരിസ് ക്വിസ് മത്സരം നടത്തി. ഷാനി സക്കീർ, നസ്നിൻ അൽതാഫ്, സോന സക്കരിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

