എം.ടി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സാഹിത്യവിഭാഗമായ സൃഷ്ടി സംഘടിപ്പിച്ച എം.ടി. വാസുദേവൻ നായർ അനുസ്മരണം
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ സാഹിത്യ വിഭാഗമായ സൃഷ്ടിയുടെ നേതൃത്വത്തില്‍ ഓര്‍മകളില്‍ എം.ടി എന്ന ശീര്‍ഷകത്തില്‍ അന്തരിച്ച പ്രമുഖ സാഹിത്യകാരന് എം.ടി വാസുദേവന്‍നായർ അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.എ ടുബ്ലി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണം കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന് സ്വാഗതം ആശംസിച്ചു. അനുസ്മരണ പ്രമേയം സൃഷ്ടി സാഹിത്യവേദി കണ്‍വീനര്‍ വിനു ക്രിസ്റ്റി അവതരിപ്പിച്ചു. നിസാര്‍ കൊല്ലം മോഡറേറ്റര്‍ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ജേതാവും പ്രവാസി സാഹിത്യകാരനുമായ നാസര്‍ മുതുകാട് മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. അക്ഷരവേദി ബഹ്റൈന്‍ കോഓഡിനേറ്ററും സാഹിത്യകാരനുമായ ജോര്‍ജ് വര്‍ഗീസ്, അക്ഷരവേദി സാഹിത്യ പ്രവര്ത്തകന് സാബു പാല എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇതിഹാസ തുല്യമായ ജീവിതമായിരുന്നു എം.ടിയുടേതെന്നു നാസര്‍ മുതുകാട് അഭിപ്രായപ്പെട്ടു. ലളിതമായ ഭാഷാ ശൈലി, സൂക്ഷ്മമായ രചനാ വൈഭവം എന്നിവകൊണ്ട് മലയാള ഭാഷയെ ഉന്നതിയില്‍ എത്തിച്ചു. എം.ടി എന്ന രണ്ടക്ഷരം മലയാളിത്തം ഉള്ള അക്ഷരങ്ങളായി മലയാളികളുടെ മനസ്സില്‍ തങ്ങി നില്ക്കും. ഇനിയൊരു രണ്ടുതലമുറകൂടി എം.ടിയെ വായിക്കുമെന്നും സമ്മേളനം അനുസ്മരിച്ചു. വായനയുടെ ലോകത്തേക്ക് പുതുതലമുറ കടന്നുവരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെ.പി.എ സെക്രട്ടറി രജീഷ് പട്ടാഴി, സൃഷ്ടി കണ്‍വീനര്‍ ബിജു ആര്. പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.പി.എ ട്രഷറര്‍ മനോജ് ജമാല്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

