മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.സി.ആർ.എഫ് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: ഒരു വർഷം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിെന്റ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അസ്കറിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിൽ പത്താമത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ഇതുവരെ 1300 ഓളം തൊഴിലാളികളാണ് വിവിധ ആശുപത്രികളിൽ ആരോഗ്യ പരിശോധനക്ക് വിധേയരായത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിതി ആയിരുന്നു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ജോ. സെക്രട്ടറി അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, ഈ മാസത്തെ കോഓർഡിനേറ്റർ സുനിൽ കുമാർ, വളണ്ടിയർമാരായ രമൺ പ്രീത്, ജവാദ് പാഷ, മുരളി നോമുല, ചെമ്പൻ ജലാൽ, കെ.ടി സലിം, പങ്കജ് മാലിക്, പവിത്രൻ നീലേശ്വരം, അജയകൃഷ്ണൻ, ക്ലിഫോർഡ് കൊറിയ, രാജീവൻ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിനെ പ്രധിനിധീകരിച്ച് രഹൽ ഉസ്‌മാൻ, ഫർഹ ഹഖ്, ജിത്തു ചാക്കോ സിറാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

