Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​ർ​ത്തോ​മ ഇ​ട​വ​ക...

മാ​ർ​ത്തോ​മ ഇ​ട​വ​ക ദി​ന​വും ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മാ​ർ​ത്തോ​മ ഇ​ട​വ​ക ദി​ന​വും ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​ദി​ന​വും ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും

മ​നാ​മ: വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ അ​റു​പ​താ​മ​ത് ഇ​ട​വ​ക​ദി​ന​വും ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഹ​സ​ൻ ഈ​ദ് ബു​ഖാ​മാ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. ഡേ​വി​ഡ് വി. ​ടൈ​റ്റ​സ്, റ​വ. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി, ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ്‌ ജോ​ൺ​സ​ൺ ടി. ​തോ​മ​സ്, ട്ര​സ്റ്റി​മാ​രാ​യ എ​ബ്ര​ഹാം തോ​മ​സ്, അ​ബി കെ. ​തോ​മ​സ്, ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​രാ​യ റി​ബു ബേ​ബി മാ​ത്യു, മെ​ൽ​വി​ൻ തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷെ​റി മാ​ത്യൂ​സ് ഇ​ട​വ​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ഗാ​നം സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ ആ​ല​പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച മാ​സ്റ്റ​ർ സാം ​മാ​ത്യു ജോ​ൺ, അ​ർ​പ്പി​ത എ​ലി​സ​ബ​ത്ത്, അ​ല​ക്സ്‌ തോ​മ​സ് എ​ന്നി​വ​രെ​യും ഇ​ട​വ​ക​യി​ലെ 60 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കി​യ അം​ഗ​ങ്ങ​ളെ​യും ഇ​ട​വ​ക അം​ഗ​ത്വ​ത്തി​ൽ 40 വ​ർ​ഷ​വും 25 വ​ർ​ഷ​വും പൂ​ർ​ത്തി​യാ​ക്കി​യ അം​ഗ​ങ്ങ​ളെ​യും മു​ൻ വ​ർ​ഷ​ത്തെ ഇ​ട​വ​ക കൈ​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. ക​ൺ​വീ​ന​ർ രാ​ജേ​ഷ് കു​ര്യ​ൻ കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayMarthomaBahrainParish Day
News Summary - Organized Marthoma Parish Day and Bahrain National Day
Next Story